സിന്ധു ജോയ് സ്വന്തം പാര്‍ട്ടിയെ ഇത്ര വേഗം തള്ളിപ്പറഞ്ഞു . വര്‍ക്കലക്കാരനായ ഞാന്‍ ശ്രി വര്‍ക്കല രാധാകൃഷ്ണനെ ഓര്‍ത്തു പോയി . നീണ്ട നിരവധി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജില്ല കമ്മിറ്റി അംഗം അല്ലാതെ ആയിട്ടും , .എം പി യോ എം എല്‍ എ യോ പോലും അല്ലാതിരുന്നിട്ടും അദ്ദേഹം പാര്‍ട്ടിയെ തള്ളി പറഞ്ഞില്ല . പില്‍കാലത്ത് വീണ്ടും എം പി ആയി. പിന്നീടു സീറ്റ് നല്‍കിയും ഇല്ല . നല്ല മനുഷ്യനായി അദ്ദേഹം മരിച്ചു.
സിന്ധു ജോയ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് വാസ്തവത്തില്‍ അവരെ പോലുള്ളവര്‍ അടിഞ്ഞു കൂടി കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ ആണ്. അവരെ പോലുള്ള മറ്റുള്ളവരും ഇതേ മാര്‍ഗം സ്വീകരിച്ചാല്‍ വര്‍ക്കല രാധാകൃഷ്ണനെ പോലുള്ളവരുടെ പാര്‍ട്ടി അവശീഷിക്കും -അതിനു ചുറ്റും ജനങ്ങളും ഉണ്ടാവും.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് നമ്മുടെ ജനാധിപത്യത്തെ സിന്ധു ശക്തിപ്പെടുത്തുന്നത് നല്ലതാണു. ജനധിപത്യ കോണ്‍ഗ്രസ്സും വിപ്ലവ ഇടതുപക്ഷവും ആണ് കേരളത്തിന് ആവശ്യം . അപ്പോള്‍ വര്‍ഗീയത ഒറ്റപ്പെടും. നിര്‍ഭാഗ്യവശാല്‍ സിന്ധു ഇപ്പോള്‍ വര്‍ഗീയം കളിക്കുകയാണ് . കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടി ആണ് . അച്ചന്മാരുടെയും പട്ടക്കരുടെയും വക്കാലത്തുമായി അവിടെ ചെല്ലുന്നത് അവിടത്തെ കുലപതികലുമായി ഉടക്കുണ്ടാക്കാനെ ഉപകരിക്കൂ. അബ്ദുള്ള കുട്ടി വി എം സുധീരനുമായി ഉടക്കിയത് പോലെ. മനസ്സില്‍ ഒന്നും പുറത്തു മറ്റൊന്നും കാണിച്ചു ജീവിക്കുന്നത് നല്ലതല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടല്ലോ. ഉടനെ അവര്‍ കേരള കോണ്‍ഗ്രെസില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. കേരള കോണ്‍ഗ്രസിലെ ആദ്യ വനിതാ നേതാവാകാന്‍ സിന്ധുവിന് ആശംസകള്‍ .
No comments:
Post a Comment